നീലേശ്വരം: ലാറ്റക്സ് ഫാക്ടറിയിൽ നിന്നും റബർ ക്രീപ്പ് ലോഡ് കയറ്റി അയക്കുന്നതിൽ കൃത്രിമം കാണിച്ചത് ബോർഡ് ഭാരവാഹികൾക്ക് മുന്നിൽ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ ജോലിയിൽനിന്നും പിരിച്ചുവിട്ടതായി പരാതി. ജില്ല റബ്ബർ മാർക്കറ്റിങ് സൊസൈറ്റി ചിറ്റാരിക്കൽ ശാഖയുടെ കീഴിലുള്ള മാങ്ങോട് ലാറ്റക്സ് ഫാക്ടറിയിലെ താൽക്കാലിക കരാർ ജീവനക്കാരനായ പെരിയങ്ങാനം സ്വദേശി ജോൺസനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കൂടാതെ 40,000 രൂപ ജോലി ചെയ്ത കുടിശ്ശിക കിട്ടാനുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഇതു സംബന്ധിച്ച് കാസർകോട് ലേബർ ഓഫിസർക്കും ജോ.രജിസ്ട്രാർക്കും ജോൺസൻ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല, ഇതേ തുടർന്ന് ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന ജോൺസന്റെ കുടുംബം റബർ മാർക്കറ്റിങ് സൊസൈറ്റി ചിറ്റാരിക്കാൽ ശാഖക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പതിനഞ്ചു വർഷമായി ഇവിടെ തൊഴിലെടുത്ത് ജീവിക്കുന്നയാളാണ് ജോൺസൻ. ഇതിനിടെ സൊസൈറ്റി ഭാരവാഹികൾ അനുനയത്തിനായി വിളിപ്പിച്ച് ബാക്കിയുള്ള കുടിശ്ശിക തരാമെന്ന് പറഞ്ഞെങ്കിലും തന്റെ മൂന്ന് പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ജോലിയിലേക്ക് തിരികെ കയറ്റാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ജോൺസൻ. എന്നാൽ ജോൺസൻ തങ്ങളുടെ ജീവനക്കാരൻ അല്ലെന്ന് ചിറ്റാരിക്കാൽ റബർ മാർക്കറ്റിങ് സൊസൈറ്റി അധികൃതർ പറയുന്നു. റബർ പ്രൊസസിങ് ജോലികൾ ചെയ്യാൻ കുറഞ്ഞ തുകക്ക് ഓരോ വർഷവും കരാർ കൊടുക്കുകയാണ് ചെയ്യുന്നതെന്നും ഇത്തവണ കുറഞ്ഞ തുകക്ക് ജോലി ഏറ്റെടുക്കാൻ വന്ന ഇതര സംസ്ഥാന തൊഴിലാളികളെ കരാർ ഏൽപിക്കുകയുമാണ് ഉണ്ടായതെന്നും ഭാരവാഹികൾ അറിയിച്ചു. പടം::NLR6 ചിറ്റാരിക്കൽ റബർ മാർക്കറ്റിങ് സൊസൈറ്റിക്ക് മുന്നിൽ കരാർ ജീവനക്കാരൻ ജോൺസൻ കുടുംബസമേതം പ്രതിഷേധസമരം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.