കേരളത്തിന്റെ നേട്ടങ്ങളുടെ അടിസ്ഥാനം പൊതുവിദ്യാഭ്യാസം – മന്ത്രി ദേവര്‍കോവിൽ

നീലേശ്വരം: നമ്മൾ കൈവരിച്ച നേട്ടങ്ങള്‍ക്ക് ആക്കം കൂട്ടിയ അടിസ്ഥാന ശില പൊതു വിദ്യാഭ്യാസ രംഗമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലതല ഉദ്ഘാടനം ചായ്യോത്ത് ഗവ -ഹയർ സെക്കൻഡറി സ്കൂളിൽ ഓണ്‍ലൈന്‍ മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണോദ്ഘാടനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പടം - NLR4.jpg ജില്ലതല പ്രവേശനോത്സവം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ജി.എച്ച്.എസ്.എസ് ചായ്യോത്ത് സ്കൂളിൽ ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.