കോട്ടപ്പുറം സ്കൂൾ പ്രവേശനോത്സവം

നീലേശ്വരം: കോട്ടപ്പുറം സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്കൂളിൽ പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു. നഗരസഭ കൗൺസിലർ റഫീക്ക് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ആനച്ചാൽ വാർഡ് കൗൺസിലർ ഷംസുദ്ദീൻ അരിഞ്ചിറ, നിഷ ടീച്ചർ, അബ്ദുൽ ശരീഫ്, സൗദ, പ്രതാപചന്ദ്രൻ, മുബഷിറ, മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഒന്നാം തരത്തിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് വനിത ലീഗ് കൂട്ടായ്മ സ്കൂൾബാഗ് വിതരണം ചെയ്തു. നിർധന വിദ്യാർഥികൾക്ക് എം.എസ്.എഫ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ബാഗുകൾ നൽകി. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്നേഹക്കൂട്ടായ്മയുടെ വകയായുള്ള മധുരവിതരണം നടന്നു. പടം :NLR5.JPG കോട്ടപ്പുറം സി.എച്ച് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.