ചെറുവത്തൂർ: സ്നേഹച്ചായ നൽകിയും വിഭവ കിറ്റ് സമ്മാനിച്ചും പുതുമകളോടെ വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവം കൗതുകമായി. വിവിധ രുചികളിലുള്ള ചായയും മധുര വിഭവങ്ങളും പലഹാരങ്ങളും ലഭ്യമാക്കിയ ടീ സ്റ്റാൾ ആകർഷണീയമായി. വസ്ത്രങ്ങളും സ്റ്റേഷനറി സാധനങ്ങളും ഉൾപ്പെടെ പത്തിലേറെ വിഭവങ്ങളുൾപ്പെടുത്തിയ പട്ടികജാതി വികസന വകുപ്പിന്റെ സമ്മാനക്കിറ്റും വിതരണം ചെയ്തു. പ്രവേശനോത്സവം കാഞ്ഞങ്ങാട് സബ് കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്തംഗം സി.വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 12 എ പ്ലസുമായി നൂറ് ശതമാനം വിജയം നേടിയതിന് വെള്ളച്ചാൽ എം.ആർ.എസിന് പട്ടിക ജാതി വികസന വകുപ്പിന്റെ അവാർഡ് സബ്കലക്ടർ എം.ആർ.എസ് വെള്ളച്ചാലിന് സമ്മാനിച്ചു. വിഭവ കിറ്റ് വിതരണോദ്ഘാടനവും നടന്നു. വകുപ്പ് ഉത്തരമേഖല ഡെ.ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ടിയാർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ.സി. മുഹമ്മദ്കുഞ്ഞി, സീനിയർ അസി.രാജശ്രീ എന്നിവർ സംസാരിച്ചു. സീനിയർ സൂപ്രണ്ട് പി.ബി. ബഷീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രീതിക നന്ദിയും പറഞ്ഞു. പൊലീസ് കാഡറ്റ് പരേഡും കുട്ടികളുടെ സംഗീതപരിപാടിയും ആകർഷണീയമായി. പടം : വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പ്രവേശനോത്സവ ഭാഗമായി ഒരുക്കിയ ചായക്കട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.