കാഞ്ഞങ്ങാട്: നഗരസഭയിലെ സ്കൂൾ പ്രവേശനോത്സവ ചടങ്ങ് പടന്നക്കാട് ജി.എൽ.പി സ്കൂളിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. കുട്ടികൾക്കായുള്ള ഫർണിച്ചർ വിതരണം വാർഡ് കൗൺസിലർ ഹസീന റസാഖ് നിർവഹിച്ചു. സുനിൽ കുമാർ (ബി.പി.സി. ഹോസ്ദുർഗ് ), അബ്ദുൽ റസാഖ് തായലക്കണ്ടി സ്കൂൾ വികസനസമിതി ചെയർമാൻ), കെ. രാജേഷ് (പി.ടി.എ പ്രസിഡന്റ് ),റമീസ.എൻ മദർ പി.ടി.എ പ്രസിഡന്റ് ) ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. കെ. ഗീത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സുമ ടീച്ചർ നന്ദിയും പറഞ്ഞു. വാദ്യമേളത്തിന്റെയും മുത്തുക്കുടയുടെയും അകമ്പടിയോടെ നവാഗതരെ വരവേറ്റു കൊണ്ട് സ്കൂളിലെ കൊച്ചുകലാകാരന്മാരുടെ സ്വാഗത നൃത്തവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.