ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം

കാസർകോട്: ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ തെക്കിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇക്ബാൽ പട്ടുവത്തിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മൊയ്‌തീൻ കുട്ടി ഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് ഭാസ്കരൻ ചട്ടഞ്ചാൽ, മുൻ പ്രിൻസിപ്പൽ എം. മോഹനൻ നായർ എന്നിവർ സംസാരിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ എം.ജെ. ടോമി സ്വാഗതവും സ്കൂൾ പ്രധാനാധ്യാപിക യമുനാദേവി ചടങ്ങിൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.