കാസർകോട്: മാലോത്ത് കസബ സ്‌കൂള്‍ വിദ്യാര്‍ഥി ബിജില്‍ ബിജുവിന് ഇനി സ്നേഹഭവനത്തിന്റെ തണല്‍. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൊന്നക്കാട് പാമത്തട്ടിലെ ബിജില്‍ ബിജുവിനു വീട് നിര്‍മിച്ചു നല്‍കിയത്. മാലോത്ത് കസബയിലെ പി.ടി.എ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ചിറ്റാരിക്കാല്‍ ഉപജില്ലയിലെ അധ്യാപകര്‍, സ്‌കൗട്ട് ഗൈഡ് അധ്യാപകര്‍, സ്‌കൗട്ട് ഗൈഡ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് വീട് നിര്‍മിച്ചത്. പാമത്തട്ടില്‍ നടന്ന ചടങ്ങില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ താക്കോല്‍ വിതരണവും ഉപഹാര സമര്‍പ്പണവും നടത്തി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ നാലാമത്തെ, സ്നേഹഭവനമാണിത്. ലക്ഷ്യമിട്ട നാല് സ്നേഹഭവനങ്ങളും പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ വിദ്യാഭ്യാസ ജില്ലയാകാന്‍ കഴിഞ്ഞത് കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സിന് അഭിമാനനേട്ടമായി. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സനോജ് മാത്യു, ഗൈഡ് സ്റ്റേറ്റ് ഓര്‍ഗനൈസിങ് കമീഷണര്‍ ഷീല ജോസഫ് , ചിറ്റാരിക്കാല്‍ എ.ഇ.ഒ എം.ടി. ഉഷാകുമാരി, പഞ്ചായത്ത് മെംബര്‍മാരായ ജെസി ചാക്കോ, ബിന്‍സി ജെയിന്‍, എസ്.എം.സി ചെയര്‍മാന്‍ പി.എ. മധു , പി.ടി.എ വൈസ് പ്രസിഡന്റ് രാധ രവി, പ്രിന്‍സിപ്പല്‍ വിജി കെ.ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സില്‍ബി മാത്യു, ജി.കെ. ഗിരീഷ്, വി.എല്‍. സൂസമ്മ, വി.വി. മനോജ് കുമാര്‍, ടി. കാസിം, വി.കെ. ഭാസ്‌ക്കരന്‍, ടി.ഇ. സുധാമണി, മാര്‍ട്ടിന്‍ ജോര്‍ജ്, പയസ് കുര്യന്‍, വി.ജെ. മാത്യു, ദീപ ജോസ്, ആര്‍.കെ. ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ- മാലോത്ത് കസബ സ്‌കൂള്‍ വിദ്യാര്‍ഥി ബിജില്‍ ബിജുവിന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ താക്കോല്‍ വിതരണവും ഉപഹാര സമര്‍പ്പണവും നടത്തുന്നു വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു കാസർകോട്: സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ (സില്‍വര്‍ ലൈന്‍) പ്രോജക്ട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്‌പെഷല്‍ തഹസില്‍ദാര്‍ കെ.ആര്‍.ഡി.സി.എല്‍ ഓഫിസില്‍ കരാറടിസ്ഥാനത്തില്‍ 2022 ജൂണ്‍ 16 മുതല്‍ 2023 ജൂണ്‍ 15 വരെ ഓടുന്നതിന് കുറഞ്ഞത് ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള വാഹനം (ജീപ്പ് ഒഴികെ), ഡ്രൈവര്‍, ഇന്ധനം സഹിതം വ്യവസ്ഥകള്‍ക്ക് അനുസൃതമായി നല്‍കാന്‍ താല്‍പര്യമുള്ള ടാക്‌സി വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 16 വൈകീട്ട് മൂന്നിനകം പള്ളിക്കര ബേക്കല്‍ ഫോര്‍ട്ടിന് സമീപം അല്‍ ഐന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ഡി.സി.എല്‍ സ്ഥലമെടുപ്പ് കാര്യാലയത്തിലേക്ക് അയക്കണം. ഫോണ്‍ 9747404237.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.