ബി.ജെ.പിയുടെ ബി ടീമായി കോൺഗ്രസ് മാറി -പി. ജയരാജൻ

നീലേശ്വരം: ബി.ജെ.പിയുടെ ബി ടീമായി കോൺഗ്രസ് അധഃപതിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. സി.പി.എം വേളൂർ ബ്രാഞ്ചിനുവേണ്ടി മെട്ടക്കുന്നിൽ നിർമിച്ച എ.കെ.ജി മന്ദിരം ഉദ്​ഘാടനം ചെയ്ത് അണ്ടോളിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയ സെക്രട്ടറി എം. രാജൻ ഫോട്ടോ അനാച്ഛാദനം ചെയ്തു. ലോക്കൽ സെക്രട്ടറി വരയിൽ രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്. ടി.കെ. രവി, പാറക്കോൽ രാജൻ,കയനി മോഹനൻ, ടി.പി. ശാന്ത, എം.വി. രതീഷ് , പി.പി. രാജേഷ്, എം. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.