നീലേശ്വരം: കല്യാണവീടുകളിൽ സ്ഥിരമായി കവർച്ച നടത്തുന്ന സ്ത്രീയെ നാട്ടുകാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് നാട്ടിൽനിന്ന് മുങ്ങി. പരപ്പ മൂലപ്പാറ സ്വദേശിയായ സ്ത്രീയാണ് അപ്രത്യക്ഷമായത്. സ്ഥിരമായി കല്യാണവീട് കേന്ദ്രീകരിച്ചും അയൽവാസികളായ കുട്ടികളുടെയും സ്വർണം മോഷ്ടിച്ചു വിൽപന നടത്തുന്ന സ്ത്രീയെ തിങ്കളാഴ്ച മുതൽ നാട്ടിൽ കാണാനില്ല. ഞായറാഴ്ച പരപ്പയിൽ നടന്ന കല്യാണവീട്ടിൽനിന്ന് ആറു പവൻ സ്വർണം കളവ് പോയതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ കാഞ്ഞങ്ങാട് ഒരു സ്വർണക്കടയിൽ നിരീക്ഷണ കാമറയിൽ സ്ത്രീ വിൽപന നടത്തുന്ന ദൃശ്യം വീട്ടുകാർ കണ്ടതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പൊലീസിൽ പരാതി നൽകി. കേസ് ഒത്തുതീർപ്പാക്കി മാറ്റാൻ രാഷ്ട്രീയ ഇടപെടൽമൂലം പൊലീസ് കേസെടുക്കാതെ മെല്ലപ്പോക്ക് സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.