പ്രവേശനത്തിന് ടിനി ടോം എത്തും

തൃക്കരിപ്പൂർ: സെന്റ് പോൾസ് എ.യു.പി സ്‌കൂൾ പ്രവേശനോത്സവത്തിൽ സിനിമാതാരം ടിനി ടോം പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഒന്നു മുതൽ ഏഴു വരെ രണ്ടായിരത്തോളം കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. പരിപാടി ജില്ല പഞ്ചായത്തംഗം എം. മനു ഉദ്ഘാടനം ചെയ്യും. മുൻ ഡയറ്റ് പ്രിൻസിപ്പൽ കെ. രാമചന്ദ്രൻ നായർ പ്രഭാഷണം നടത്തും. ഇ.എൻ.ടി എം.എസ് റാങ്ക് നേടിയ പൂർവ വിദ്യാർഥി ഡോ. പി.എസ്. ശ്രീശനെ ആദരിക്കും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് കരീം ചന്തേര, വൈസ് പ്രസിഡന്റ് കെ.വി. ശങ്കരൻ, മാനേജർ ഫാ. ജോസഫ് തണ്ണിക്കോട്ട്, സ്റ്റാഫ് സെക്രട്ടറി എം.ടി.പി. ശഹീദ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.