കാസർകോട്: വ്യവസായ സംരംഭകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പനത്തടി ഗ്രാമപഞ്ചായത്തില്‍ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ പൊതുബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍. രേഖ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാധാകൃഷ്ണ ഗൗഡ, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, കെ.ജെ. ജയിംസ്, രാധ സുകുമാരന്‍, പി.വി. ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി എം. സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരപ്പ ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ കെ. അഖില്‍ സ്വാഗതവും ജെസ്റ്റീന ജോസഫ് നന്ദിയും പറഞ്ഞു. --------------------- add അംഗന്‍വാടി പ്രവേശനോത്സവം പടന്നക്കാട്: ഐങ്ങോത്ത് അംഗന്‍വാടിയില്‍ നടന്ന പ്രവേശനോത്സവം നാടിന്റെ ഉത്സവമായി. 17 കുരുന്നുകളാണ് പുതുതായി പ്രവേശനം നേടിയത്. മുതിര്‍ന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തില്‍ മധുര പലഹാരങ്ങളും വിതരണം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ അഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വിനീത്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. രാജന്‍, പി. രാജ്മോഹന്‍, കെ. ബാലകൃഷ്ണന്, പി. സുശാന്ത്, കെ.കെ. ഗീത എന്നിവര്‍ സംസാരിച്ചു. എം. കമലാക്ഷി സ്വാഗതവും പി. ശ്യാമള നന്ദിയും പറഞ്ഞു. ഫോട്ടോ:: പടന്നക്കാട് ഐങ്ങോത്ത് അംഗന്‍വാടിയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം --------------- ജില്ല പഞ്ചായത്ത് ഗ്രാമസഭ കാസർകോട്: ജില്ല പഞ്ചായത്ത് ഗ്രാമസഭ ജൂണ്‍ മൂന്നിന് 10.30ന് വിദ്യാനഗര്‍ ചിന്മയ മിഷന്‍ ഹാളില്‍ ചേരും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, തദേശ സ്ഥാപന ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ----------- പരപ്പ ബ്ലോക്കില്‍ ഗ്രാമസഭ പരപ്പ: ബ്ലോക്ക് പഞ്ചായത്ത് നടപ്പ് വാര്‍ഷിക പദ്ധതി രൂപവത്കരണത്തിന്റേ ഭാഗമായി ഗ്രാമസഭ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സൻ കെ. ശകുന്തള, കിനാനൂര്‍ -കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. ഖാദര്‍, വനിത ക്ഷേമ ഓഫിസര്‍ കെ. എസ് രാജു തുടങ്ങിയവര്‍ സംസാരിച്ചു. caption പരപ്പ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി രൂപവത്കരണത്തിന്റേ ഭാഗമായി സംഘടിപ്പിച്ച ഗ്രാമസഭ പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.