ഉദുമക്കാർ കൂട്ടായ്മ കുടുംബ സംഗമം

ഉദുമ: ഒരുമയും സൗഹൃദവും ഉയർത്തിയ ഉദുമക്കാർ കൂട്ടായ്മ കുടുംബസംഗമം സ്നേഹസാഗരമായി. 'സ്നേഹ സാഗരം 2022' കുടുംബ സംഗമം കണ്ണൂർ സർവകലാശാല കലോത്സവ താരം കെ.എസ്. സ്വർണ ഉദ്ഘാടനംചെയ്തു. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, കാർട്ടൂണിസ്റ്റ് കെ.എ. ഗഫൂർ, 'സ്റ്റേഷൻ 5' സിനിമ നായകൻ പ്രയാൺ വിഷ്ണു, സംഘാടക സമിതി ചെയർമാൻ ഡോ. കെ.എം. അഷ്റഫ്, കൺവീനർ അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. കെഎം. അഷ്റഫ് സ്വാഗതം പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കായകൽപ് അവാർഡ് നേടിയ ഉദുമ കുടുംബാരോഗ്യ കേന്ദ്രം, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'തിങ്കളാഴ്ച നിശ്ചയം' സിനിമയിലെ അഭിനേത്രി മിനി ഷൈൻ, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള സംസ്ഥാന കമീഷണർ (റോവർ) ആയി നിയമിതനായ അജിത് സി. കളനാട്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ് വിജയി മനോജ് മേഘ, കേരള ഹൈകോടതിയിൽനിന്ന് അഡ്വക്കറ്റായി എൻറോൾ ചെയ്ത മുഹമ്മദ് ആരിഫ് ഉദുമ പടിഞ്ഞാർ, ചാർട്ടേഡ് അക്കൗണ്ടൻറ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യാസർ അറാഫത്ത് ഉദുമ പടിഞ്ഞാർ, അഗ്രിഹോർട്ടി സൊസൈറ്റി 2021-22 വർഷത്തെ കർഷകജ്യോതി അവാർഡ് നേടിയ യുവകർഷകൻ പി. അനിൽകുമാർ, ഓൾ കേരള ഫോട്ടോഗ്രാ​​​​ഫേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് എൻ.എ. ഭരതൻ, ഡോ. അഹ്സൻ അബ്ദുല്ല ഉദുമ പടിഞ്ഞാർ, ഡോ. എ. ഖദീജ മഫാസ ഉദുമ പടിഞ്ഞാർ, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബി. അമൽ ബാബു, ശ്രേയ ശ്രീധരൻ, ഗോകുൽ ഗോപാലൻ, കെ.വി. നക്ഷത്ര, ഫായിസ് ഹമ്മാദ്, ഫാത്തിമ അൽസഹറ ഹമീദ്, ബി.കെ. ഗൗരി, അമൻ യശസ്വിൻ മഹാദേവ്, കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ അതുൽ അഖിലേഷ് എന്നിവരെ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.