ജില്ലതല ക്വിസ് മത്സരവും അനുമോദനവും

ചെറുവത്തൂർ: തുരുത്തി കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ജില്ല ക്വിസ് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലതല ക്വിസ് മത്സരം നടത്തി. പഞ്ചായത്തംഗം മുനീർ തുരുത്തി ഉദ്ഘാടനം ചെയ്തു. കൈരളി വായനശാല പ്രസിഡന്റ് ടി.വി. ജയരാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മികച്ച സാമൂഹിക പ്രവർത്തകനുള്ള സ്വരാജ് പുരസ്കാരം നേടിയ ഷാഫി ചൂരിപ്പള്ളത്തിന് ഗ്രാമപഞ്ചായത്ത് മെംബർ ഡി.എം. കുഞ്ഞിക്കണ്ണൻ ഉപഹാരം നൽകി. ഷാഫി ചൂരിപ്പള്ളം, എ.കെ. ശശാങ്കൻ, എൻ. സുകുമാരൻ, വിജീഷ് നീലേശ്വരം എന്നിവർ സംസാരിച്ചു. പത്മനാഭൻ കാടകം ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.