അല്‍ബിര്‍റ് സ്‌കൂള്‍സ് സംസ്ഥാനതല പ്രവേശനോത്സവം മൊഗ്രാലിൽ

കാസർകോട്: അല്‍ബിര്‍റ് സ്‌കൂള്‍സ് സംസ്ഥാനതല പ്രവേശനോത്സവം ജൂണ്‍ ഒന്നിന് രാവിലെ 10ന് മൊഗ്രാല്‍ ഇബ്രാഹിം ബാതിഷ അല്‍ബിര്‍റ് സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അല്‍ബിര്‍റ് സ്‌കൂള്‍സ് കണ്‍വീനര്‍ കെ. ഉമര്‍ ഫൈസി അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളിലെയും കര്‍ണാടകയിലെയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ 11ന് ജില്ലതല പ്രവേശനോത്സവം നടക്കും. കണ്ണൂര്‍ ചമ്പാട് ഒ.പി.കെ മെമ്മോറിയല്‍ അല്‍ബിര്‍റ് സ്‌കൂളില്‍ കെ.പി. മോഹനന്‍ എം.എല്‍.എയും വയനാട് പരിയാരം അല്‍ബിര്‍റ് സ്‌കൂളില്‍ ടി. സിദ്ധീഖ് എം.എല്‍.എയും കോഴിക്കോട് കൊടുവള്ളി ദാറുല്‍ അസ്ഹര്‍ അല്‍ബിര്‍റ് സ്‌കൂളില്‍ എം.കെ. രാഘവന്‍ എം.പിയും മലപ്പുറം മൂന്നാക്കല്‍ സിറാജുല്‍ ഹുദാ അല്‍ബിര്‍റ് സ്‌കൂളില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയും പാലക്കാട് ചുണ്ടമ്പറ്റ സ്മൈല്‍ അല്‍ബിര്‍റ് സ്‌കൂളില്‍ പാണക്കാട് ഷമീറലി ശിഹാബ് തങ്ങളും തൃശൂര്‍ വടക്കേക്കാട് ഖിദ്മത്തുല്‍ ഇസ്‍ലാം അല്‍ബിര്‍റ് സ്‌കൂളില്‍ കോഴിക്കോട് വലിയ ഖാദി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങളും എറണാകുളം ഇടപ്പള്ളി പി.ടി.എ.എം.എം അല്‍ബിര്‍റ് സ്‌കൂളില്‍ ഡി.ഐ.ജി സന്തോഷും ആലപ്പുഴ ഇര്‍ശാദുല്‍ ഇസ്‍ലാം അല്‍ബിര്‍റ് സ്‌കൂള്‍ ചിയാംവേലിയില്‍ എ.എം ആരിഫ് എം.പിയും തിരുവനന്തപുരം ബ്രൈറ്റ് സെന്‍ട്രല്‍ അല്‍ബിര്‍റ് സ്‌കൂള്‍ കണിയാപുരത്ത് നൗഷാദ് ബാഖവിയും കര്‍ണാടക ഉപ്പിനങ്ങാടിയില്‍ സകരിയ ഹാജി അഗ്‌നടിയും മുഖ്യാതിഥികളായി പങ്കെടുക്കും. കണ്ണൂര്‍ ചമ്പാട് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും വയനാട് പരിയാരത്ത് സമസ്ത ജില്ല പ്രസിഡന്റ് കെ.ടി. ഹംസ മുസ്‍ലിയാരും കോഴിക്കോട് കൊടുവള്ളിയില്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറയും മലപ്പുറം മൂന്നാക്കല്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും തൃശൂര്‍ വടക്കേക്കാട് മുശാവറ അംഗം അബ്ദുസ്സലാം ബാഖവിയും എറണാകുളം ഇടപ്പള്ളിയില്‍ എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ല പ്രസിഡന്റ് ഷാഫി ഫൈസിയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അല്‍ബിര്‍റ് കാസർകോട് ജില്ല കോഓഡിനേറ്റര്‍ ജാബിര്‍ ഹുദവി ചാനടുക്കം, അല്‍ബിര്‍റ് മൊഗ്രാല്‍ ചെയര്‍മാന്‍ ഹാദി തങ്ങള്‍, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, അല്‍ബിര്‍റ് മൊഗ്രാല്‍ കോഓഡിനേറ്റര്‍ റിയാസ് മൊഗ്രാല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.