ബെള്ളിപ്പാടിയിൽ ഡ്രൈഡേ ആചരിച്ചു

ബോവിക്കാനം: ബെള്ളിപ്പാടി മധുവാഹിനി ഗ്രന്ഥാലയത്തിന്റെ അഭിമുഖ്യത്തിൽ ഞായറാഴ്ച ഡ്രൈഡേ ആചരിച്ചു. കൊതുകുജന്യ രോഗങ്ങൾ തടയാൻ ഗ്രന്ഥാലയം വീടുകളിൽ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുകയും വീടും പരിസരവും ശുചീകരിക്കുകയും ചെയ്തു. സെക്രട്ടറി രാഘവൻ ബെള്ളിപ്പാടി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സി.കെ. ബാലകൃഷ്ണൻ, സുജിത ചറവ്, ശോഭ ചറവ്, ശ്രീജ ബള്ളമൂല എന്നിവർ നേതൃത്വം നൽകി. ------------ പു.ക.സ. കൺവെൻഷൻ ഹൊസങ്കടി: പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം-കുമ്പള ഏരിയ കമ്മിറ്റി രൂപവത്കരണ കൺവെൻഷൻ നടത്തി. ഹൊസങ്കടിയിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി. രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ജീൻ ലാവിനാ മെണ്ടേറോ മുഖ്യപ്രഭാഷണം നടത്തി. വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഭാരതി സുള്യമേ, അഡ്വ. പി. അപ്പുക്കുട്ടൻ, വാസുദേവ ഉച്ചില, എം. ശങ്കർ റൈ, ഉമേശ് സാലിയ, സീതാദേവി കരിയാട്ട്, ബാലകൃഷ്ണ ഷെട്ടിഗർ, ബഷീർ കൊട്ടുടൽ, ഡി. കമലാക്ഷ, സജിത റായ് എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്റ് അജയൻ പനയാൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് സ്വാഗതവും ബാലകൃഷ്ണൻ ചെർക്കള നന്ദിയും പറഞ്ഞു. -------------- പ്രഭാഷണം നടത്തി കാസര്‍കോട്: സര്‍ഗസാഹിതിയുടെ ആഭിമുഖ്യത്തില്‍ പൗരാണിക കവിതയും അധുനിക കവിതയും എന്ന വിഷയത്തിൽ ബാലകൃഷ്ണന്‍ ചെര്‍ക്കള പ്രഭാഷണം നടത്തി. രവി ബന്തടുക്ക അധ്യക്ഷത വഹിച്ചു. രഘുനാഥ് ബീംബുങ്കാല്‍, എന്‍. സുകുമാരന്‍, ടി.കെ. പ്രഭാകര കുമാര്‍, ഗിരിധര്‍ രാഘവന്‍, രാധ ബേഡകം, പി. പത്മിനി മുന്നാട്, ഷെരീഫ് കൊടവഞ്ചി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.