സ്‌നേഹഭവനം താക്കോല്‍ കൈമാറി

കാസര്‍കോട്: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയ സ്‌നേഹഭവനത്തിന്റെ താക്കോല്‍ ദാനം നടത്തി. ഹോസ്ദുര്‍ഗ് ഉപജില്ലയിലെ കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർഥിനിക്ക് വേണ്ടി നിര്‍മിച്ച വീടിന്റെ താക്കോല്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ കൈമാറി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. ഉപജില്ല ഓഫിസര്‍ കെ.ടി. ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌നേഹഭവനം നാമകരണ ബോര്‍ഡ് ജില്ല ചീഫ് കമീഷണറും മുന്‍ ഡി.ഇ.ഒ വി.വി. ഭാസ്‌കരന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീലത, സ്റ്റേറ്റ് കമീഷണര്‍ കെ. ആശാലത, ജില്ല കമീഷണര്‍ ജി.കെ. ഗിരീഷ്, പ്രിന്‍സിപ്പൽ പി. സതീശന്‍, ബി.പി.സി.എം സുനില്‍കുമാര്‍, എച്ച് .എം. ഫോറം പ്രതിനിധികളായ ടി.വി. പ്രദീപ് കുമാര്‍, കെ.വി. രാജീവന്‍, പി.ടി.എ പ്രസിഡന്റ് കെ.വി. മധു, എസ്.എം.സി ചെയര്‍മാന്‍ പ്രകാശന്‍ പട്ടേന, ജില്ല സെക്രട്ടറി വി.വി. മനോജ് കുമാര്‍, ജില്ല ഓര്‍ഗനൈസിങ് കമീഷണര്‍മാരായ വി.കെ. ഭാസ്‌കരന്‍, ടി.ഇ. സുധാമണി, ജില്ല ട്രെയ്നിങ് കമീഷണര്‍ പി.ടി. തമ്പാന്‍, ഹെഡ് ക്വാര്‍ട്ടേഴ്സ് കമീഷണര്‍മാരായ കെ.കെ. പിഷാരടി, കെ.സി. മാനവര്‍മ രാജ, വയര്‍ മാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.വി. സുകുമാരന്‍, പി.വി. പ്രകാശന്‍, ഉപജില്ല സെക്രട്ടറി എം.വി. ജയ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി. പ്രകാശന്‍ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.