ഉദുമ: അമ്മയുടെ ഒന്നാം ചരമവാർഷിക ദിനത്തിന്റെ ഓർമയിൽ കാരുണ്യത്തിന്റെ സ്നേഹവായ്പുമായി മക്കൾ. മുതിയക്കാൽ കടമ്പൻചാലിലെ പരേതനായ നാരായണന്റെ ഭാര്യ കാർത്യായനിയമ്മയുടെ ഒന്നാം ചരമവാർഷിക നാളിലാണ് അസുഖംമൂലം അവശതയനുഭവിക്കുന്നവർക്കായി ചക്രക്കസേര, വെള്ളം നിറച്ച റബർ ശയ്യ, ഊന്നുവടി എന്നിവ മക്കൾ നൽകിയത്. ഈയിടെ പ്രവർത്തിച്ചുതുടങ്ങിയ പള്ളിക്കര കനിവ് പാലിയേറ്റിവ് സൊസൈറ്റി സോണൽ കമ്മിറ്റിക്ക് വേണ്ടി ജില്ല പാലിയേറ്റിവ് സൊസൈറ്റി പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ ഇവ ഏറ്റുവാങ്ങി. കനിവ് പാലിയേറ്റിവ് ചെയർമാൻ രാഘവൻ വെളുത്തോളി, കൺവീനർ എ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു. ഇവിടേക്ക് സംഭാവനയായി ആദ്യം ലഭിച്ച സാമഗ്രികളാണിവയെന്ന് അവർ പറഞ്ഞു. പടം: nlr kv kunjiraman അമ്മയുടെ ഒന്നാം ചരമവാർഷിക നാളിൽ പള്ളിക്കര പാലിയേറ്റിവ് സൊസൈറ്റിക്കുവേണ്ടി ജില്ല പ്രസിഡന്റ് കെ.വി. കുഞ്ഞിരാമൻ സാമഗ്രികൾ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.