ഉണർവേകി അധ്യാപക സംഗമങ്ങൾ

ചെറുവത്തൂർ: കോവിഡ് കാലത്ത് കുട്ടികളിലുണ്ടായ വികാസ വിടവുകൾ പരിഹരിക്കാൻ സമഗ്രമായ ആസൂത്രണവുമായി എൽ.പി വിഭാഗം അധ്യാപക സംഗമങ്ങൾ. 'സന്തോഷ വിദ്യാലയം' എന്ന ലക്ഷ്യത്തിലൂന്നി മുഴുവൻ കുട്ടികളെയും വിജയത്തിലെത്തിക്കുകയാണ് ലക്ഷ്യം. മുൻ വർഷങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിലാണ് അധ്യാപക പരിശീലനങ്ങൾ നടന്നിരുന്നത്. ഇത്തവണ ക്ലാസ് അടിസ്ഥാനത്തിലോ വിഷയാടിസ്ഥാനത്തിലോ അല്ല ശിൽപശാല രീതിയിലാണ് അധ്യാപക സംഗമങ്ങൾ. അക്കാദമിക മാസ്റ്റർ പ്ലാൻ, നൂതന സാങ്കേതിക വിദ്യകളുടെ അനുയോജ്യമായ ഉപയോഗം, വിദ്യാലയത്തിലെ സംഘടന സംവിധാനങ്ങളുടെ പുനഃക്രമീകരണം എന്നിവയെല്ലാം അധ്യാപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. എൽ.പി. വിഭാഗം ചെറുവത്തൂർ ബി.ആർ.സി തല അധ്യാപക സംഗമം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. പിലിക്കോട് സി.കെ.എൻ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക എം. രേഷ്മ അധ്യക്ഷത വഹിച്ചു. ചെറുവത്തൂർ ബി.പി.സി വി.എസ്. ബിജുരാജ്, ട്രെയിനർ പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ചന്തേര ഇസത്തുൽ ഇസ്​ലാം എ.എൽ.പി സ്കൂളിലെ അധ്യാപക സംഗമം പ്രഥമാധ്യാപിക സി.എം. മീനാകുമാരി ഉദ്ഘാടനം ചെയ്തു. പടം.. എൽ.പി.വിഭാഗം ചെറുവത്തൂർ ബി.ആർ. സി തല അധ്യാപക സംഗമം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.