ജേതാക്കളെ അനുമോദിച്ചു

വിദ്യാനഗർ: കഴിഞ്ഞ വർഷത്തെ അഖിലേന്ത്യ ട്രെഡ് ടെസ്റ്റിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസർകോട് ഐ.ടി.ഐയിലെ ട്രെയിനികളായ ഫാത്തിമത്ത് അസ്മിന, സഫിയത്ത് തൻസീറ എന്നിവരെ അധ്യാപകരും പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു. മൾട്ടിമീഡിയ അനിമേഷൻ ആൻഡ് സ്പെഷൽ ഇഫക്ടിലാണ് അസ്മിന ഒന്നാം സ്ഥാനം നേടിയത്. തൻസീറ ഇൻഫർമേഷൻ ടെക്നോളജിയിലും. പരിപാടിയിൽ പ്രിൻസിപ്പൽ സജിമോൻ മുണ്ടാടൻ, പി.ടി.എ പ്രസിഡന്‍റ്​ ഖാദർ പാലോത്ത്, സീനിയർ സൂപ്രണ്ട് താഹിർ, മമ്മു ചാല, ഗിരിജ ടീച്ചർ, ഷിനു വെളുക്കൈ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.