സി.ഐ​ക്കെ​തി​രെ ഭീ​ക​ര​ബ​ന്ധം ആ​രോ​പി​ച്ച ലീ​ഗ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

കാ​സ​ര്‍കോ​ട്: കാ​സ​ര്‍കോ​ട് ടൗ​ൺ സി.​​െ​എ​ക്കെ​തി​രെ ഭീ​ക​ര​സം​ഘ​ട​ന ബ​ന്ധം ആ​രോ​പി​ച്ച മു​സ്​​ലിം ലീ​ഗ്​ നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ നി​ർ​ദേ​ശം. ടൗ​ൺ സി.​െ​എ സി.​എ. അ​ബ്​​ദു​റ​ഹീം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മു​സ്​​ലിം ലീ​ഗ്​ ജി​ല്ല ട്ര​ഷ​റ​ർ എ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ, യൂ​ത്ത്​ ലീ​ഗ്​ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഡി. ക​ബീ​ർ, എം.​എ​സ്.​എ​ഫ്​ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ബി​ദ്​ ആ​റ​ങ്ങാ​ടി എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ടം 199 പ്ര​കാ​രം അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം പൊ​തു​സ​മൂ​ഹ​ത്തി​ൽ ഉ​ന്ന​യി​ച്ച​തി​നാ​ണ്​ സി.​െ​എ പ​രാ​തി ന​ൽ​കി​യ​ത്.

കാ​സ​ര്‍കോ​ട് ഗ​വ. കോ​ള​ജി​ലു​ണ്ടാ​യ വി​ദ്യാ​ര്‍ഥി​സം​ഘ​ര്‍ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത എം.​എ​സ്.​എ​ഫ്​ പ്ര​വ​ര്‍ത്ത​ക​രെ ​െപാ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ വെ​ച്ച് മ​ര്‍ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് കാ​സ​ര്‍കോ​ട് ​െപാ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് യൂ​ത്ത് ലീ​ഗി​​െൻറ നേ​തൃ​ത്വ​ത്തി​ല്‍ മാ​ർ​ച്ച്​ ന​ട​ത്തി​യി​രു​ന്നു. മാ​ർ​ച്ചി​ൽ മൂ​ന്നു നേ​താ​ക്ക​ളും സി.​െ​എ​ക്ക്​ ഭീ​ക​ര​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ പ്ര​സം​ഗി​ച്ചി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി​യി​ലു​ള്ള​ത്.

Tags:    
News Summary - kasaragod town ci terror relation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.