തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ മൂന്ന് ധാരകളിലും പൂർണമാ യും സംവരണം ബാധകമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി നിലവിലെ ചട്ടത്തിൽ കൊണ് ടുവന്ന മാറ്റത്തിന് അംഗീകാരം നൽകി. ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്മെൻറ് എന്നതിന് പകരം നേരിട്ട് നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ട്, മൂന്ന് സ്ട്രീമുകളില്കൂടി സംവരണം ബാധകമാക്കുന്നത്. നിർദേശത്തിന് നേരത്തേ പി.എസ്.സി അംഗീകാരം നൽകിയിരുന്നു. ഇനി സർക്കാർ ഉത്തരവിറക്കുന്നതോടെ കെ.എ.എസ് യാഥാർഥ്യമാകും. പി.എസ്.സി റിക്രൂട്ട്മെൻറ് നടപടികളിലേക്ക് പോകും.
കെ.എ.എസിലെ ഒരു ധാരയിൽമാത്രം സംവരണം നൽകാനും രണ്ട്, മൂന്ന് ധാരകളിൽ ഒഴിവാക്കാനും നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് വിവാദമാവുകയും മൂന്ന് ധാരകളിലും സംവരണം എന്ന ആവശ്യം ഉയരുകയും ചെയ്തെങ്കിലും സർക്കാർ വഴങ്ങിയില്ല. കെ.എ.എസിലെ സംവരണ അട്ടിമറി സംബന്ധിച്ച് ‘മാധ്യമം’ വാർത്താ പരമ്പര പ്രസിദ്ധീകരിച്ചതോടെ പ്രതിപക്ഷവും പിന്നാക്ക സംഘടനകളും പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പോലെ ഭരണ അനുകൂല സംഘടനകളും ശക്തമായി രംഗത്തുവന്നു. ഇതോടെയാണ് സർക്കാർ പുനരാലോചന നടത്തിയത്.
മൂന്ന് ധാരകളിലും സംവരണത്തിന് തീരുമാനിച്ച സർക്കാർ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരാനും നടപടിയെടുത്തു. അഡ്വ. ജനറലിെൻറ നിയമോപദേശം തേടിയാണ് ചട്ടങ്ങളില്‍ ഭേദഗതിക്ക് തീരുമാനിച്ചത്. ആദ്യം രണ്ട് ധാരകളിൽ സംവരണം പാടിെല്ലന്ന നിലപാടാണ് അഡ്വക്കറ്റ് ജനറൽ എടുത്തത്. പ്രതിഷേധങ്ങൾക്ക് പിന്നാലെ ഭേദഗതികളോടെ നിയമവകുപ്പ് സമര്‍പ്പിച്ച കെ.എ.എസ് ചട്ടങ്ങള്‍ സർക്കാർ അംഗീകരിച്ച് പി.എസ്.സിക്ക് വിട്ടു. പി.എസ്.സി അംഗീകരിച്ചതോടെ വീണ്ടും മന്ത്രിസഭ പരിഗണനക്കെത്തി. ഇതിനാണ് മന്ത്രിസഭ യോഗം അംഗീകാരം നൽകി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.