Posted On
date_range Updated On
date_range കെ.എ.എസ് പരീക്ഷ: ആറ് ചോദ്യങ്ങൾ പാക് സിവിൽ സർവീസിൽ നിന്നു കോപ്പിയടിച്ചത് -പി.ടി തോമസ്
കോട്ടയം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ചോദ്യങ്ങൾ പാകിസ്താൻ നടത്തിയ സിവിൽ സർവീസ് ചോദ് യപേപ്പറിൽ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണവുമായി പി.ടി തോമസ് എം.എൽ.എ. 2001ലെ പാക് സിവിൽ സർവീസ് പരീക്ഷയിലെ ചോദ്യക്കടലാസിൽ വന്ന ആറു ചോദ്യങ്ങൾ അതേപടി ആവർത്തിച്ചെന്നാണ് പി.ടി തോമസ് ആരോപിക്കുന്നത്.
പാക് സിവിൽ സർവീസ് ചോദ്യക്കടലാസിലെ 63 മുതൽ 70 വരെയുള്ള ചോദ്യങ്ങൾ കെ.എ.എസിലും അതേപടി ആവർത്തിച്ചിരിക്കുന്നു. ഇത് സംസ്ഥാന സർക്കാരിെൻറയും പരീക്ഷ നടത്തിപ്പുകാരായ പി.എസ്‍.സിയുടെയും ഗുരുതര വീഴ്ചയാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
കെ.എ.എസ് പരീക്ഷയുടെ നിലവാരത്തെ കുറിച്ചും ചോദ്യങ്ങൾ ഒരേ ഗൈഡിൽ നിന്നെടുത്തതിനെ കുറിച്ചും ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് പി.ടി തോമസ് എം.എൽ.എയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.