തിരുവനന്തപുരം: കെ.എ.എസിലേക്കുള്ള (കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ്) പരീക്ഷ മലയാളത്തിലും എഴുതാമെന്ന് പി.എസ്.സി. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കുമെങ്കിലും മലയാളത്തിലും ഇംഗ്ലീഷിലും ഉത്തരങ്ങൾ എഴുതാമെന്ന് പി.എസ്.സി യോഗത്തിൽ തീരുമാനം. കെ.എ.എസിലേക്കുള്ള പ്രാഥമിക പരീക്ഷയിൽ 20 ചോദ്യങ്ങൾ മലയാളത്തിലാകും. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തത്തുല്യമായി അവരുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.
കെ.എ.എസ് പരീക്ഷാഘടനയും പാഠ്യപദ്ധതിയും തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിർദേശമനുസരിച്ചാകും വിജ്ഞാപനം.
പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരുമായി ചര്‍ച്ച നടത്തും. എസ്.എസ്.എല്‍.സി വരെ യോഗ്യതയുള്ള പരീക്ഷകള്‍ മലയാളത്തിലാണ് നടത്തുന്നത്. ഹയര്‍ സെക്കൻഡറി യോഗ്യതയുള്ള പരീക്ഷകളും ഇനി മലയാളത്തില്‍ നടത്തും. എല്ലാ പി.എസ്.സി പരീക്ഷകളും മലയാളത്തിലാക്കണമെന്ന ആവശ്യം യോഗം തള്ളി. പി.എസ്.സി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ നിന്നുണ്ടായ വിമർശനങ്ങളിൽ അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തി. ഇതുസംബന്ധിച്ച് കോടതിയുമായി നേരിട്ടൊരു യുദ്ധം വേണ്ടെന്ന നിലപാടിലാണ് പി.എസ്.സി. നേരത്തേ പരീക്ഷ നടത്തിപ്പ് കോടതിയെ ബോധ്യപ്പെടുത്താൻ ലീഗൽ റീട്ടെയിനറെ ചുമതലപ്പെടുത്താൻ തീരുമാനിച്ചെങ്കിലും കേസിൽ കക്ഷി അല്ലാത്തതിനാൽ അതുവേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ ഘട്ടത്തിൽ വടികൊടുത്ത് അടിവാങ്ങണ്ട എന്ന നിലപാടിലാണ് കമീഷൻ.
പരീക്ഷ തട്ടിപ്പിൽ നാലാം പ്രതി ഡി. സഫീറിെൻറ ജാമ്യാപേക്ഷ നിരസിച്ച് കോടതി നടത്തിയ വിധി പ്രസ്താവം യോഗത്തില്‍ അവതരിപ്പിച്ചു. ഒന്നാം പ്രതി ശിവരഞ്ജിത്തിെൻറ വീട്ടില്‍നിന്ന് പി.എസ്.സിയുടെ പരീക്ഷാപേപ്പര്‍ കണ്ടെത്തിയെന്ന തെറ്റായ പ്രസ്താവന വിധിയില്‍ കടന്നുകൂടിയത് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അതിെൻറ അടിസ്ഥാനത്തിലാകാം കോടതിയില്‍നിന്ന് എതിർ നിരീക്ഷണങ്ങളുണ്ടായത്. അത് പരിഹരിക്കാന്‍ മാര്‍ഗമില്ലെന്ന നിസ്സഹായാവസ്ഥ അംഗങ്ങള്‍ പങ്കിട്ടു. യൂനിവേഴ്സിറ്റി കോളജിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയവരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ചോദിച്ചത് ഉടന്‍ നല്കാന് നിർദേശിച്ചു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയെ നേരിൽകണ്ട് കത്ത് നൽകാൻ പി.എസ്.സി സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.