കെ.എ.എസ്: ചര്‍ച്ചക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി –മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (കെ.എ.എസ്) രൂപവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍വിസ് സംഘടന നേതാക്കളുമായി ചര്‍ച്ചചെയ്യാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ നേരില്‍ക്കണ്ട് നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സെക്രട്ടേറിയറ്റിലെ രണ്ടാം ഗസറ്റഡ് തസ്തികയായ അണ്ടര്‍ സെക്രട്ടറി തസ്തികയുടെ 10 ശതമാനമാണ് കെ.എ.എസിലേക്ക് മാറ്റിവെക്കുന്നത്. ഇത് മൂന്നുഘട്ടമായാണ് നടപ്പാക്കുക. മന്ത്രിസഭ യോഗം കെ.എ.എസ് തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള ആശങ്കകളില്‍ പലതും വസ്തുതകള്‍ മനസ്സിലാക്കാത്തതുകൊണ്ടാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 
 

News Summary - kas cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.