കരുവന്നൂർ തട്ടിപ്പ്​: സി.പി.എമ്മിൽ നിന്ന്​ രണ്ടു പേർ രാജിവെച്ചു

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പതട്ടിപ്പുമായി ബന്ധപ്പെട്ട്​ സി.പി.എമ്മിൽ രാജി. മാടായിക്കോണം സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, ബ്രാഞ്ച് അംഗം കെ.ഐ. പ്രഭാകരന്‍ എന്നിവരാണ് ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. തട്ടിപ്പിൽ പാര്‍ട്ടിതലത്തില്‍ നേരത്തേ കൃത്യമായി നടപടി എടുത്തില്ലെന്നു പറഞ്ഞ്​ ഒറ്റയാള്‍ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവർ പറഞ്ഞു.

പാര്‍ട്ടി തലത്തിലുള്ള നടപടി താഴെത്തട്ടിൽ മാത്രമാണെന്നും തട്ടിപ്പ് നടന്നത് നേതാക്കളുടെ അറിവോടെയാണെന്നും ആരോപണം ശക്തമായതിനിടയിലാണ് പ്രാദേശികതലത്തിൽ രാജി. വിവിധ ബ്രാഞ്ച് കമ്മിറ്റികളില്‍നിന്ന് കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് സൂചന. ഇതിനകം പത്തിലധികം പേർ നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതായി പറയുന്നു.

ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്​റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ഇ.ഡി രംഗത്തെത്തി. അറസ്​റ്റിലായ മൂന്നുപേരെ ഉടൻ കസ്​റ്റഡിയിൽ വാങ്ങാനാണ് നീക്കം. ഇതിനായി ഇ.ഡി കോടതിയിൽ ഉടൻ അപേക്ഷ സമർപ്പിക്കും. ബിനാമി ഇടപാടുകൾ, വിദേശപണം കടത്ത് തുടങ്ങിയവയാണ് ഇ.ഡി അന്വേഷിക്കുന്നത്.

Tags:    
News Summary - Karuvannur scam: Two resign from CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.