Posted On
date_range Updated On
date_range കരുവന്നൂർ കേസ്: 14ാം പ്രതിയുടെ ജാമ്യ ഹരജി തള്ളി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ 14ാം പ്രതി പി. സതീഷ് കുമാറിന്‍റെ ജാമ്യഹരജി ഹൈകോടതി തള്ളി. തട്ടിപ്പുമായി ഒരു ബന്ധവുമില്ലെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചിട്ട് വഴങ്ങാത്തതിനാലാണ് പ്രതിയാക്കിയതെന്നും കാട്ടിയാണ് ഇടനിലക്കാരനായ ഇയാൾ ജാമ്യ ഹരജി നൽകിയത്.
മാസങ്ങളായി ജയിലിൽ കഴിയുകയാണെന്നും തങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് സി.എസ്. ഡയസ് ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.