Posted On
date_range Updated On
date_range കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ ജാമ്യ ഹരജി മാറ്റി
കൊച്ചി: കരുവന്നൂർ കേസിലെ മുഖ്യപ്രതികളായ സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ 15-ാം പ്രതി പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരുടെ ജാമ്യ ഹരജികൾ ഹൈകോടതി ഓക്ടോബർ ഒമ്പതിന് പരിഗണിക്കാൻ മാറ്റി. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് സി.എസ്. ഡയസാണ് ഹരജി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.