കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ വിവരങ്ങൾ

കരിപ്പൂർ: വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ വിമാനാപകടത്തിൽ 18 പേരാണ് മരിച്ചത്. 149 പേർ മലപ്പുറം-കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.  23പേർ വീട്ടിലേക്ക് മടങ്ങിയെന്നും മലപ്പുറം ജില്ല കലക്ടർ അറിയിച്ചു.

മരിച്ചവർ: പാലക്കാട്​ സ്വദേശി വി.പി മുഹമ്മദ്​ റിയാസ്​ (24), തിരൂർ തെക്കൻ കുറ്റൂർ സെയ്​ദുട്ടിയുടെ മകൻ ഷഹീർ സെയ്​ദ്​ (38), നിറമരുതൂർ മരക്കാട്ട്​ ശാന്ത (59), എടപ്പാൾ കോലളമ്പ്​ സ്വദേശി ലൈലാബി (51), കോഴിക്കോട്​ ചെരക്കാപ്പറമ്പിൽ രാജീവൻ (61), കോഴിക്കോട് നാദാപുരം​ സ്വദേശി മനാൽ അഹമ്മദ് (25)​, കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലെ മരുതക്കോട്ടിൽ ഷറഫുദ്ദീൻ (35),

ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി ചേരിക്കാപറമ്പിൽ രാജീവൻ (61), വളാഞ്ചേരി കുളമംഗലം വാരിയത്ത്​ സുധീർ (45), കോഴിക്കോട്​ കുന്നോത്ത്​ ജാനകി (55), കോഴിക്കോട് സ്വദേശി​ അസം മുഹമ്മദ്​ (1), മലപ്പുറം സ്വദേശി ഷെസ ഫാത്തിമ (2), കോഴിക്കോട്​ സ്വദേശി രമ്യ മുരളീധരൻ (32), പാലക്കാട്​ സ്വദേശി​ ആയിഷ ദുഅ (2), കോഴിക്കോട് സ്വദേശി​​ ശിവാത്​മിക(5), കോഴിക്കോട്​ സ്വദേശി​ ഷാഹിറ ഭാനു (29), പൈലറ്റ്​ ദീപക്​ ബസന്ത്​ സാറെ, ​സഹ പൈലറ്റ്​ അഖിലേഷ്​ കുമാർ.

16 മണിക്കൂറിന് ശേഷം കോഴിക്കോട്​ വിമാനത്താവളം പൂർണ്ണമായും പ്രവർത്തന സജ്ജമായി. വിമാനങ്ങൾ സാധാരണ നിലയിൽ ​സർവിസ്​ പുനരാരംഭിച്ചതായും എയർപോർട്ട് ഡയറക്റ്റർ അറിയിച്ചു. അപകടത്തെ തുടർന്ന് രാത്രിയോടെ സർവ്വീസ് താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.