Posted On
date_range Updated On
date_range കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ബസ് സർവീസ് നടത്തും
മംഗളൂരു: ഓണം പ്രമാണിച്ച് കർണാടക ആർ.ടി.സി. പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും പ്രത്യേക ബസ് സർവീസുകൾ നടത്തും. മംഗളൂരു, മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുക.
ഈ മാസം 26 മുതൽ അടുത്ത മാസം 11 വരെ സർവീസ് ഉണ്ടാവുമെന്ന് മംഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. 20 ബസുകൾ പ്രത്യേക സർവീസിന് അനുവദിച്ചു. ആവശ്യം വന്നാൽ കൂടുതൽ ബസുകൾ ഇറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.