കർണാടക തെരഞ്ഞെടുപ്പ്: 72 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു

ബംഗളൂരു: കർണാടക നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. 72 അംഗങ്ങളുള്ള ആദ്യ പട്ടികയിൽ ഭൂരിപക്ഷം പേരും പാർട്ടിയുടെ മുതിർന്ന നേതാക്കളാണ്. മൂന്ന് പേർ മാത്രമാണ് പുതുമുഖങ്ങൾ. ഇവർ മറ്റു പാർട്ടികളിൽ നിന്നും ബി.ജെ.പിയിലെത്തിയവരാണ്. സംസ്ഥാന ബി.ജെ.പി പ്രസിഡൻറ്  യെദിയൂരപ്പ ഷിക്കാരിപുരയിലാണ് മത്സരിക്കുന്നത്. നേരത്തേ യെദിയൂരപ്പ ഡൽഹിയിൽ േദശീയ അധ്യക്ഷൻ അമിത് ഷായുമായി സ്ഥാനാർത്ഥി നിർണയ ചർച്ച നടത്തിയിരുന്നു.

 

Tags:    
News Summary - Karnataka Election LIVE: BJP Announces 72 Names in First List -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.