കൊണ്ടോട്ടി: രാമനാട്ടുകര വാഹനാപകടത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. താമരശ്ശേരി, കൊടുവെള്ളി,കൂടത്തായി എന്നിവടങ്ങളിലാണ് പ്രതികളുമായി കൊണ്ടോട്ടി ഡി.വൈ.എസ്.പി. കെ. അഷ്‌റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം തെളിവെടുപ്പ് നടത്തിയത്. താമരശ്ശേരി കുടുക്കിൽ മാരം അരയറ്റും ചാലിൽ അബ്ദുൽ നാസർ എന്ന ബാബു(36), കൊടുവള്ളി നാട്ടുകല്ലിങ്ങൽ കോട്ടക്കൽ കൂടത്തായി മേലേ കുണ്ടത്തിൽ റിയാസ് (33), പിലാവുള്ളതിൽ മുഹമ്മദ് ബഷീർ (39), പുണ്ടത്തിൽ ഷംസുദ്ദീൻ (35) എന്നിവരെയാണ് തെളിവെടുപ്പിനായി രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയത്.
സംഭവദിവസം സ്വർണക്കടത്തു സംഘങ്ങളെ നേരിടാൻ ക്വട്ടേഷൻ സംഘങ്ങൾ ടിപ്പർ ലോറി വിമാനത്താവള പരിസരത്ത് എത്തിച്ചിരുന്നു. ഈ ടോറസ് ടിപ്പർ ലോറി കൂടത്തായിയിൽ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു. ലോറി കൂടത്തായിയിൽ റോഡരികിൽ നിർത്തിയിട്ട നിലയിലായിരുന്നു. ലോറി ഓടിച്ചിരുന്നത് അബ്ദുൽ നാസർ എന്ന ബാബുവായിരുന്നു. സ്വർണക്കടത്തു സംഘത്തിന്‍റെ വാഹനം തടഞ്ഞു നിർത്തുന്നതിനായാണ് ക്വട്ടേഷൻ സംഘം ലോറി കരിപ്പൂരിലെത്തിച്ചത്.
ലോറി കരിപ്പൂരിലെത്തിച്ചതിന്‍റെ സി.സി ടിവി ദൃശ്യം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.വലിയ മുന്നൊരുക്കത്തോടയാണ് ക്വട്ടേഷൻ സംഘം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21 ന് കരിപ്പൂരിലെത്തിയത്. സ്വർണം വിദേശത്ത് നിന്ന് കടത്തിയ കാരിയറെ കസ്റ്റംസ് പിടികൂടിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു. സംഭവ ദിവസം പുലർചച്ചെ അഞ്ചു യുവാക്കൾ രാമനാട്ടുകരയിലുണ്ടായ വാഹനപടകടത്തിൽ മരിക്കുകയും ചെയ്തതോടെയാണ് സ്വർണക്കടത്തു സംഘത്തിലേക്കും ക്വട്ടേഷൻ സംഘത്തിലെക്കും അന്വേഷണമെത്തുന്നത്. സംഭവത്തിൽ ഇതുവരെ 18 പേരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.