കരിപ്പൂര്‍ റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ പുതിയ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍െറ (ഡി.ജി.സി.എ) അനുമതി. സിംപിള്‍ ടച്ച് ഡൗണ്‍ സോണല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനാണ് അനുമതി ലഭിച്ചത്. നേരത്തെ, കരിപ്പൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) വിഭാഗത്തില്‍ നിന്ന് പഠനറിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് അനുമതിയായത്. റണ്‍വേ നവീകരണത്തിനോടൊപ്പം ലൈറ്റുകളും സ്ഥാപിക്കും. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണിത്. നാല് ലൈറ്റുകളാണ് ഒരു ഭാഗത്ത് സ്ഥാപിക്കുക. രണ്ട് റണ്‍വേയിലായി എട്ട് ലൈറ്റുകള്‍ സ്ഥാപിക്കും. റണ്‍വേയുടെ തുടക്കത്തില്‍ നിന്ന് 925 മീറ്റര്‍ പിന്നിടുന്ന സ്ഥലത്താണ് ഇവ സ്ഥാപിക്കുക. പുതിയ ലൈറ്റുകള്‍ വരുന്നതോടെ റണ്‍വേ എത്ര ദൂരം പിന്നിട്ടെന്ന് മനസ്സിലാക്കാന്‍ വൈമാനികന് സാധിക്കും. റണ്‍വേയുടെ മധ്യത്തില്‍ നിന്ന് ഇടത്-വലത് ഭാഗങ്ങളിലായി രണ്ട് ലൈറ്റുകള്‍ വീതമാണ് സ്ഥാപിക്കുക. റണ്‍വേയുടെ ഉപരിതലത്തില്‍ തന്നെയാണ് ഇവ ഉണ്ടാകുക. ഫെബ്രുവരി അവസാനത്തോടെ ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - karipur airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.