Posted On
date_range Updated On
date_range യാത്രക്കാരെൻറ പിതാവ് ഗുരുതരാവസ്ഥയിൽ: വിമാനം തിരിച്ചുവിളിച്ചു
കരിപ്പൂർ: യാത്രക്കാരെൻറ പിതാവ് ഗുരുതരാവസ്ഥയിലാണെന്ന ഫോൺ സന്ദേശം വന്നതിനെ തുടർന്ന് കോഴിക്കോട് വിമ ാനത്താവളത്തിൽ റൺവേയിൽ പ്രവേശിച്ച വിമാനം തിരിച്ചുവിളിച്ചു. ഞായറാഴ്ച രാവിലെ 11.40ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിെൻറ വിമാനമാണ് തിരിച്ചുവിളിച്ചത്.
റൺവേയിലേക്ക് പ്രവേശിച്ച ഉടനെയാണ് യാത്രക്കാരനായിരുന്ന പേരാമ്പ്ര സ്വദേശിയുടെ പിതാവ് ഗുരുതരാവസ്ഥയിലാണെന്ന വിവരം വന്നത്. തുടർന്ന് വിഷയം പൈലറ്റിനെ അറിയിക്കുകയും വിമാനം തിരിച്ച് പാർക്കിങ് ബേയിൽ എത്തിക്കുകയായിരുന്നു. യാത്രക്കാരൻ ഇറങ്ങിയതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് വിമാനം പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.