കണ്ണേങ്കാവ് പൂരത്തിന് എത്തിയ കരിങ്കാളി കുഴഞ്ഞുവീണു മരിച്ചു

ചങ്ങരംകുളം: കണ്ണേങ്കാവ് പൂരത്തിന് എത്തിയ കരിങ്കാളി കുഴഞ്ഞുവീണു മരിച്ചു. ചങ്ങരംകുളം മൂക്കുതലയിൽ ഉത്സവത്തിന്റെ ഭാഗമായി കരിങ്കാളി വേഷം കെട്ടിയ ആൽത്തറ പുന്നയൂർക്കുളം മാഞ്ചിറക്കൽ ശങ്കരൻ (58) ആണ് കുഴഞ്ഞുവീണു മരിച്ചത്. വൈകിയിട്ട് ആറ് മണിയോടെ ക്ഷേത്രമൈതാനത്ത് എത്തിയ കരിങ്കാളി കുഴഞ്ഞ് വീഴുകയായിരുന്നു.

ക്ഷേത്രമൈതാനത്ത് ഉണ്ടായിരുന്ന ആംബുലൻസിൽ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൽത്തറ കുണ്ടനിദണ്ഢം ക്ഷേത്രം,പരൂര് ക്ഷേത്രം എന്നിവിടങ്ങളിൽ കോമരമായിരുന്നു. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കരിങ്കാളികളെത്തുന്ന ഉത്സമാണ് കണ്ണേങ്കാവ് പൂരം. ആയിരത്തി അഞ്ഞൂറോളം കരിങ്കാളികളാണ് ഇത്തവണ കണ്ണേങ്കാവ് ക്ഷേത്രത്തിൽ എത്തിയത്.

Tags:    
News Summary - Karinkali collapsed and died after reaching Kannenkav Pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.