വേങ്ങര (മലപ്പുറം): രോഗശയ്യയിലുള്ള മാതാവിനെയും മറ്റ് കുടുംബാംഗങ്ങളെയും കാണാൻ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ആറ് മാസത്തിന് ശേഷം വേങ്ങരയിലെ വീട്ടിലെത്തി. ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ േപാകുന്നതിനിടെ ഒക്ടോബർ അഞ്ചിന് ഉത്തർപ്രദേശ് െപാലീസ് അറസ്റ്റ് ചെയ്ത സിദ്ദീഖ് 133 ദിവസമായി ജയിലിലായിരുന്നു.
90 വയസ്സുള്ള മാതാവിനെ കാണാൻ സുപ്രീംകോടതി അനുവദിച്ച അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യത്തെ തുടർന്ന് യു.പി, കേരള പൊലീസുകളുടെ കനത്ത ബന്തവസിലാണ് വ്യാഴാഴ്ച രാവിലെ 10.30ഒാടെ വീട്ടിലെത്തിയത്. രാവിെല 8.45നാണ് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയത്. എസ്.െഎയടക്കം ആറ് പൊലീസുകാരാണ് അകമ്പടിയായി യു.പിയിൽനിന്ന് എത്തിയത്. മാതാവിനെ കൂടാതെ ഭാര്യ റയ്ഹാനത്തും മറ്റ് മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നു. അറസ്റ്റിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഡൽഹിയിലേക്ക് പോയത്.
മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാവൂവെന്നും മാധ്യമങ്ങളെ കാണരുതെന്നും കോടതി നിർദേശമുള്ളതിനാൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടായില്ല. കർശന ഉപാധികളാണ് ജാമ്യത്തിനായി കോടതി മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.