സിദ്ദിഖ് അലി
Posted On
date_range Updated On
date_range കരാട്ടേ ക്ലാസിന്‍റെ മറവിൽ പീഡനം: പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി
മലപ്പുറം: പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യചെയ്ത കേസിലടക്കം പ്രതിയായ വാഴക്കാട് സ്വദേശിക്കെതിരെ കാപ്പ ചുമത്തി. ജയിലിൽ കഴിയുന്ന വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലിക്കെതിരെയാണ് (48) കാപ്പ ചുമത്തിയത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ജില്ല കലക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്.
പ്രതിയുടെ കരാട്ടേ ക്ലാസിൽ വന്നിരുന്ന പെൺകുട്ടികൾക്കെതിരെയാണ് അതിക്രമം നടത്തിയിരുന്നത്. ഇതിലുള്ള വിഷമത്താലും ഭയത്താലും ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. പ്രതിയെ വിയ്യൂർ അതിസുരക്ഷ ജയിലിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.