മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്‍റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സിദ്ധീഖ് കാപ്പന് ശരിയായ ചികിത്സ ലഭിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
മാധ്യമ വാർത്തകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, മഥുര മെഡിക്കൽ കോളജിൽ ദയനീയമായ അവസ്ഥയിലാണ് സിദ്ധീഖ് കപ്പാനുള്ളതെന്ന് കാന്തപുരം പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടികാട്ടി.
'കോവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യാവസ്‌ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്ഥയിൽ, ബാത്റൂമിലേക്ക് പോലും പോകാൻ അനുവദിക്കപ്പെടാതെ വിധത്തിൽ ദിവസങ്ങളായി അദ്ദേഹം അവശമായ അവസ്ഥയിലാണ് എന്നാണ് ലഭിച്ച വിവരം. അതിനാൽ ന്യൂഡൽഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിൽസ ഉറപ്പു വരുത്താൻ ഇടപെടണം' -കാന്തപുരം കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.