തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് നവംബർ 26ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിയുടെ ശിപാർശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വൈസ് ചാൻസലറായി നിയമിച്ചത് എന്നാണ് ആരോപണം. ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്നാണ് ഹരജിക്കാരൻ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഹൈകോടതി പോലും തള്ളിയ പരാതിക്ക് എന്ത് പ്രസക്തി എന്നായിരുന്നു കേസിൽ സർക്കാർ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.