ശബരിമല ചവിട്ടാൻ മാലയി​െട്ടാരുങ്ങി കണ്ണൂർ സ്വദേശിനി

കണ്ണൂർ: ശബരിമലയിലെ സ്​ത്രീപ്രവേശനം അനുവദിച്ചുകൊണ്ടു​ള്ള സുപ്രീം കോടതി വിധിയെ തുടർന്നുള്ള വിവാദങ്ങളും കോലാഹലങ്ങളും നടക്കുമ്പോൾ ശബരിമല ചവിട്ടാൻ മാലയി​െട്ടാരുങ്ങി യുവതി. കണ്ണൂർ സ്വദേശിനി രേഷ്​മ നിഷാന്ത്​ ആണ്​ മാലയിട്ട്​ വ്രതം ആരംഭിച്ചത്​.

ശബരിമലക്ക്​ പോകാൻ സാധിക്കി​െല്ലന്ന ഉറപ്പോടെ ത​െന്ന വർഷങ്ങളായി താൻ മാലയിടാതെ മണ്ഡലവ്രതം അനുഷ്​ഠിക്കാറുണ്ടെന്നും എന്നാൽ വിപ്ലവമായിട്ടല്ലെങ്കിൽ കൂടി സു​പ്രീംകോടതിയുടെ വിധി അനുകൂലമായ സാഹചര്യത്തിൽ തനിക്ക്​ അയ്യപ്പനെ കാണാൻ പോകണമെന്ന്​ അതിയായ ആഗ്രഹമുണ്ടെന്നും രേഷ്​മ ഫേസ്​ബുക്കിൽ കുറിച്ചു.

ഇന്ന്​ താൻ അതിന്​ തയ്യാറാവുന്നത്​ നാളെ ലക്ഷക്കണക്കിന് സളത്രീകൾക്ക്​​ ശബരിമല കയറാനുള്ള ഉൗർജ്ജമായി മാറുമെന്ന പ്രത്യാശയും രേഷ്​മ പങ്കുവെക്കുന്നു. മുഴുവൻ ആചാര വിധികളോടും കൂടി തന്നെ മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച് അയ്യപ്പനെ ധ്യാനിച്ച് ശബരിമലക്കു പോവുകയാണെന്നും വിയർപ്പും മലമൂത്ര വിസർജ്യവും പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി ആർത്തവത്തെ കാണുന്നതിനാൽ പൂർണ ശുദ്ധിയോടെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്നാണ്​ താൻ വിശ്വസിക്കുന്നതെന്നും രേഷ്​മ വ്യക്തമാക്കി​.​

തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സർക്കാരി​​​​െൻറയും പൊതു സമൂഹത്തി​​​​െൻറയും സഹായം അഭ്യർഥിക്കുന്നതായും രേഷ്​മ കുറിച്ചു.

രേഷ്​മ നിഷാന്തി​​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റി​​​​െൻറ പൂർണരൂപം:

വർഷങ്ങളായി മാലയിടാതെ,മണ്ഡലവ്രതം അനുഷ്ഠിക്കുന്നുണ്ട്, പോകാൻ കഴിയില്ലെന്ന ഉറപ്പോട് കൂടിത്തന്നെ. പക്ഷേ,കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തിൽ അയ്യപ്പനെ കാണാൻ പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. വിപ്ലവമായിട്ടല്ലെങ്കിൽ കൂടിയും, ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നു.

മുഴുവൻ ആചാര വിധികളോടും കൂടി തന്നെ, മാലയിട്ട്, 41 ദിവസം വ്രതം അനുഷ്ഠിച്ച്, മത്സ്യ മാംസാദികൾ വെടിഞ്ഞ്, ഭർതൃ സാമീപ്യത്തിൽ നിന്നകന്ന് നിന്ന്, അയ്യപ്പനെ ധ്യാനിച്ച്, ഈശ്വര ചിന്തകൾ മാത്രം മനസിൽ നിറച്ച്, ഇരുമുടികെട്ടു നിറച്ച്...

ആർത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയർപ്പുപോലെ, മലമൂത്ര വിസർജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളൽ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂർണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂർത്തിയാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു..വിശ്വാസത്തിൽ ആൺ പെൺ വേർതിരിവുകളില്ല. തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയിൽ കൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാരി​​​​െൻറയും പൊതു സമൂഹത്തി​​​​െൻറയും എല്ലാ വിധ സഹായവും അഭ്യർത്ഥിക്കുന്നു.

Full View
Tags:    
News Summary - kannur native young lady wore chain to go sabarimala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.