Posted On
date_range Updated On
date_range കോട്ടയത്ത് എം.സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കണ്ണൂർ സ്വദേശിനി മരിച്ചു; നിരവധി പേർക്ക് പരിക്ക്
കോട്ടയം: കുറവിലങ്ങാട് എം.സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണൂർ സ്വദേശിനിയാണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിൽ നിന്ന് തിരുവനന്തപുരത്തെത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് ഡ്രൈവർമാരടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വിനോദയാത്രക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്ന് വിവരമുണ്ട്. വാഹനത്തിലുള്ള എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരിൽ 18 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള രണ്ട് പേരുടെ നില ഗുരതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.