​കണ്ണൂർ മെഡിക്കൽ കോളജി​ന്​ അഫിലിയേഷൻ നൽകണമെന്ന ഉത്തരവിന്​ സ്​റ്റേ

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജി​ന്​ 2018 -19 വർഷം പ്രവേശനത്തിന്​ ആരോഗ്യ സർവകലാശാല അഫിലിയേഷൻ നൽകണമെന്ന സിംഗിൾബെഞ്ച്​ ഉത്തരവിന്​ ഹൈകോടതി ഡിവിഷൻബെഞ്ചി​​​െൻറ സ്​റ്റേ. അഫിലിയേഷൻ ലഭ്യമാകുന്ന മുറക്ക്​ ഇൗ വർഷത്തെ മെഡിക്കൽ പ്രവേശന അലോട്ട്​മ​​െൻറ്​ നടപടി​ക്രമങ്ങളിൽ ഇൗ കോളജിനെയും ഉൾപ്പെടുത്തണമെന്ന നിർദേശവും സ്​റ്റേ ചെയ്​തു.

2018-19ലെ പ്രവേശനവുമായി ബന്ധപ്പെട്ട്​ പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന അ​േലാട്ട്​മ​​െൻറിൽ ഉൾപ്പെടുത്താത്തത്​ ചോദ്യം ചെയ്​തു േകാളജ്​ മാനേജ്​മ​​െൻറ്​ നൽകിയ ഹരജിയിലെ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലാണ്​ ഡിവിഷൻബെഞ്ച്​ പരിഗണിച്ചത്​.

കോളജിന്​ നടപ്പുവർഷം ആരോഗ്യ സർവകലാശാല അഫിലിയേഷൻ ഇല്ലെന്നും അതിനാൽ, അലോട്ട്​മ​​െൻറ്​ നടപടികളിൽ ഉൾപ്പെടുത്താനാവില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം വേണ്ടവിധം പരിഗണിക്കാതെയാണ്​ സിംഗിൾബെഞ്ച്​ ഉത്തരവുണ്ടായത്​.  അലോട്ട്​മ​​െൻറ്​ നടത്താൻ ഇടക്കാല ഉത്തരവിലൂടെയാണ്​ അനുമതി നൽകിയതെങ്കിലും ഇത്​ അന്തിമ വിധിയുടെ സ്വഭാവത്തിലുള്ളതാണ്​. ഇടക്കാല ഉത്തരവി​​​െൻറ അടിസ്​ഥാനത്തിൽ വിദ്യാർഥികൾക്ക്​ പ്രവേശനം നൽകിയശേഷം അന്തിമ വിധിയിൽ പ്രവേശനം അസാധുവാക്കിയാൽ വിദ്യാർഥികൾക്കും പ്രവേശന കമീഷണറടക്കം അധികൃതർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

കണ്ണൂർ മെഡിക്കൽ കോളജി​​െൻറ അഫിലിയേഷൻ റദ്ദാക്കാൻ പ്രവേശന മേൽനോട്ട സമിതിക്ക് ആരോഗ്യ സർവകലാശാല ശിപാർശ നൽകിയ നടപടിയും കോളജിലേക്കുള്ള അലോട്ട്മ​​െൻറ് നിർത്തിവെക്കാൻ എൻട്രൻസ് കമീഷണർക്ക് സർവകലാശാല നിർദേശം നൽകിയ നടപടിയും കഴിഞ്ഞ ദിവസം ഹൈകോടതി ശരിവെച്ചിരുന്നു.

Tags:    
News Summary - Kannur medical college highcourt -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.