പേരാവൂർ (കണ്ണൂർ): കൊട്ടിയൂർ അമ്പായത്തോട് മേഖലയിൽ എട്ടംഗ മാവോവാദിസംഘം താവളമാക്ക ിയതായി ഇൻറലിജൻസ് റിപ്പോർട്ട്. മാവോവാദികൾ കണ്ണൂരിെൻറ വനാതിർത്തികളിലെത്തിയത ് വയനാട്ടിലെ പൊലീസ് നടപടികളെ തുടർന്ന്.
ദിവസങ്ങൾക്ക് മുമ്പ് പതിനഞ്ചംഗ മാവോവാ ദികളെത്തി മടങ്ങിയ കൊട്ടിയൂർ അമ്പായത്തോട്ടിൽ നിലവിൽ എട്ടുപേർ തമ്പടിക്കുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്. രാഹുൽ ഗാന്ധി ഉൾപ്പെടെ സ്ഥാനാർഥികൾക്ക് മാവോവാദികളുടെ അക്രമഭീഷണിയുള്ളതായി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടുകളുണ്ട്.
ഇതേതുടർന്ന് വയനാട്ടിൽ പൊലീസ് വനമേഖലകളുൾപ്പെടെ അരിച്ചുപെറുക്കുന്ന സാഹചര്യമാണ്. ഇതാണ് കൊട്ടിയൂർ വനാതിർത്തി പ്രദേശങ്ങളിലേക്ക് മാവോവാദിസംഘങ്ങൾ തമ്പടിക്കാൻ കാരണമെന്ന് പൊലീസ് നിരീക്ഷണം. മാസങ്ങൾക്കുമുമ്പ് അഞ്ചംഗ മാവോവാദിസംഘം ഇതേസ്ഥലത്ത് സായുധരായി പ്രകടനവും നടത്തിയിരുന്നു.
റിപ്പോർട്ടുകളെ തുടർന്ന് കൊട്ടിയൂർ, അമ്പായത്തോട്, രാമച്ചി, ആറളം ഫാം, കണ്ണവം ഉൾപ്പെടെ പ്രദേശങ്ങളിൽ തിരച്ചിലിനായി പ്രത്യേക പരിശീലനം ലഭിച്ച കൂടുതൽ തണ്ടർബോൾട്ട് സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ വയനാട് ചുരം റോഡുകളിൽ വാഹനപരിശോധനയും ശക്തമാക്കി.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ശ്രദ്ധാകേന്ദ്രമായ വയനാട്ടിൽ മാവോവാദികൾക്കെതിരെ അന്തർസംസ്ഥാന പൊലീസ് സംയുക്തസേന ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.