Posted On
date_range Updated On
date_range കണ്ണൂരിൽ സ്ഥിതി അതീവഗുരുതരമെന്ന് ഇ.പി ജയരാജൻ
കണ്ണൂർ: കോവിഡ് രോഗബാധയിൽ കണ്ണൂരിലെ സ്ഥിതി അതീവഗുരുതരമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. കോവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍റെ സമ്പർക്ക പട്ടിക വിപുലമാണ്. കണ്ണൂരിൽ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയാണിതെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം തടയാൻ പ്രവാസികളുടെ പരിശോധന കർശനമാക്കണം. ഇത് രാഷട്രീയ മുതലെടുപ്പ് നടത്താനുള്ള സമയമല്ലെന്നും മന്ത്രി പറഞ്ഞു.
നിലവിൽ 136 പേരാണ് കണ്ണൂരിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 14,090 പേരാണ് നിരീക്ഷണത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.