Posted On
date_range Updated On
date_range കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്; മൊബൈല്‍ ഫോണുകള്‍ പിടികൂടി
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡിൽ മൊബൈല്‍ ഫോണുകള്‍ പിടികൂടി. അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈലുകളാണ് പിടികൂടിയത്. ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് പൊലീസ് സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും രണ്ടു പൊതി കഞ്ചാവും പിടിച്ചെടുത്തിരുന്നു. മൊബൈലുമായി പിടിയിലായ മൂന്നു പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.