കഞ്ചിക്കോട് കോച്ച് ഫാക്ടറി: റെയിൽ മന്ത്രിയും സഹമന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: റെയില്‍വേ മന്ത്രിയും റെയില്‍വേ സഹ മന്ത്രിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച ശേഷം വേണം പാര്‍ലമെൻറില്‍ മറുപടി നല്‍കാനെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി. എസ് അച്യുതാനന്ദന്‍. കഞ്ചിക്കോട് കോച്ച് ഫാക്റ്ററി ഉപേക്ഷിക്കുന്നില്ല എന്നാണ് റെയില്‍ മന്ത്രി പീയുഷ് ഗോയൽ തനിക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കിയത്. അതിലേക്ക് നയിച്ച കൂടിക്കാഴ്ച്ചയെക്കുറിച്ചെല്ലാം ആ മറുപടിയില്‍ അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. എന്നാല്‍, പാര്‍ലമെൻറില്‍ നല്‍കിയ മറുപടിയില്‍ ഇനിയൊരു കോച്ച് ഫാക്റ്ററിയുടെ ആവശ്യമില്ലെന്നാണ് സഹമന്ത്രി പറയുന്നെതന്നും വി.എസ് പറഞ്ഞു.
രാജ്യത്ത് സ്ഥാപിക്കപ്പെടുന്ന കോച്ച് ഫാക്റ്ററികള്‍ മന്ത്രിയുടെയും സഹമന്ത്രിയുടെയും വ്യക്തിപരമായ തോന്നലുകളുടെ അടിസ്ഥാനത്തിലാവരുത്. കേരളത്തില്‍ കോച്ച് ഫാക്റ്ററി സ്ഥാപിക്കാനെടുത്ത തീരുമാനത്തിന്‍റെ ചരിത്രപരവും പ്രായോഗികവുമായ സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്ന് റെയില്‍ മന്ത്രി തന്നോട് വ്യക്തമാക്കിയതാണ്. ആ ബോധ്യത്തിന്‍റെ പിന്‍ബലമില്ലാതെയാണ് സര്‍ക്കാര്‍ പാര്‍ലമെൻറില്‍ മറുപടി നല്‍കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുന്നുവെന്നും വിഎസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.