ര​മ​ൺ ശ്രീ​വാ​സ്​​ത​വ​യെ​ന്ന്​ കേ​ൾ​ക്കു​േ​മ്പാ​ൾ  സി​റാ​ജു​ന്നി​സ​യെ ഒാ​ർ​മ വ​രു​ന്നു -കാ​നം

തിരുവനന്തപുരം: രമൺ ശ്രീവാസ്തവ എന്ന് കേൾക്കുേമ്പാൾ പെെട്ടന്ന് ഒാർമ വരുന്നത് കെ. കരുണാകര​െൻറയും സിറാജുന്നിസയുടെയും പേരുകളാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തന്നെ ആരാണ് ഉപദേശിക്കേണ്ടതെന്ന മിനിമം സ്വാതന്ത്ര്യമെങ്കിലും മുഖ്യമന്ത്രിക്ക് നൽകണം. നിരവധി ഉപദേശകരുണ്ടായിട്ടും അതിന് ഗുണം കാണുന്നില്ലല്ലോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു മറുപടി. കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ തന്നെ വിമർശിച്ച ഇ.പി. ജയരാജനെ കാനം പരിഹസിച്ചു. ‘മേലാവി’ എന്ന പദത്തിലൂടെ ജയരാജൻ മലയാള ഭാഷക്ക് സംഭാവന നൽകിയിരിക്കുകയാണ്. ഇ.പി. ജയരാജനും എം.എം. മണിയും വലിയ ആളുകളാണ്. എൽ.ഡി.എഫിന് അവർ നൽകിയ സംഭാവന വിലയിരുത്താൻ താൻ അശക്തനാണ്. പഴയ കൂട്ടുകെട്ടി​െൻറ ഒാർമകൾ തികട്ടി വരുന്നതിനാലാണ് കാനം ഇങ്ങനെ പെരുമാറുന്നതെന്ന ഇ.പി. ജയരാജ​െൻറ പ്രസ്താവനയോട് ആദ്യം പ്രതികരിക്കാതിരുന്ന കാനം പിന്നീട് ആഞ്ഞടിച്ചു. 

രാഷ്ട്രപതിസ്ഥാനേത്തക്ക് പ്രണബ് മുഖർജിക്ക് വോട്ട് ചെയ്തത് ആരാണ്, തങ്ങളല്ല. യു.പി.എ സർക്കാറിലെ സ്പീക്കർ സോമനാഥ് ചാറ്റർജി സി.പി.െഎക്കാരനല്ലല്ലോ. അടിയന്തരാവസ്ഥയെച്ചൊല്ലി വിവാദമുണ്ടായത് ആരുമായാണ്. പൂർവാശ്രമത്തെ ച്ചൊല്ലി ഒരു പി.ബി അംഗം രാജിവെച്ച പാർട്ടിയാണ് സി.പി.എം. അദ്ദേഹം പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതൊന്നും പറയിപ്പിക്കേണ്ട. മൂന്നാർ സംബന്ധിച്ച് സി.പി.െഎക്കും സി.പി.എമ്മിനും വെവ്വേറെ നിലപാടില്ല. എൽ.ഡി.എഫിന് ഒരു നിലപാടേയുള്ളൂ. അത് മുഖ്യമന്ത്രി നിയമസഭക്കകത്തും മാധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സബ്മിഷന് മറുപടിയായി നിയമസഭയിലും പറഞ്ഞിട്ടുണ്ട്. അതിനെതിരായി മന്ത്രിമാരോ എം.എൽ.എമാരോ സ്വന്തം കക്ഷിയിൽപെട്ടവരോ നിലപാട് സ്വീകരിക്കുന്നെങ്കിൽ പരിഹാരം ഉണ്ടാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഒരു കാബിനറ്റ് മന്ത്രി അവിടെ പോയി ഇൗ തീരുമാനത്തിനെതിരെ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തണം. മൂന്നാറിൽ നിയമം ശക്തമായി നടപ്പാക്കും. എൽ.ഡി.എഫ് സർക്കാർ കുടിയേറ്റക്കാരെയേ സംരക്ഷിക്കൂ. ൈകേയറ്റക്കാരെ ഒഴിപ്പിക്കും. 1977 ജനുവരി ഒന്നിന് മുമ്പുള്ളവരാണ് കുടിയേറ്റക്കാർ. അവർക്ക് മേയിൽ പട്ടയം നൽകാൻ നടപടിയുണ്ടാവും.

Tags:    
News Summary - Kanam's response to EP Jayarajan and MM Mani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.