സ്വാതന്ത്ര്യസമരത്തില്‍ പങ്ക് വഹിക്കാത്തവര്‍ ദേശാഭിമാനം പഠിപ്പിക്കേണ്ട -കാനം

തിരുവനന്തപുരം: രാജ്യത്തിന്‍െറ സ്വാതന്ത്ര്യസമരത്തില്‍ ഒരുപങ്കും വഹിക്കാത്തവര്‍ മറ്റുള്ളവരെ ദേശാഭിമാനം പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണഘടന സംരക്ഷണ ദിനാചരണത്തിന്‍െറ ഭാഗമായി എം.എന്‍ സ്മാരകത്തില്‍ ദേശീയപതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കുവഹിച്ചവരാണ്. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നവരാണ്. രാജ്യത്തെ വര്‍ഗീയമായും ജാതീയമായും ഭിന്നിപ്പിക്കുന്ന നയമാണ് അവര്‍ തുടരുന്നത്.  ഭരണഘടനപ്രകാരം ലഭിച്ച ജനത്തിന്‍െറ സ്വാതന്ത്ര്യവും രാജ്യത്തിന്‍െറ പരമാധികാരവും സംരക്ഷിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടന സംരക്ഷണ ദിനം ആചരിക്കുന്നത്. മതേതര ഭാരതത്തിന് പോറലേല്‍ക്കാതെ സംരക്ഷിക്കാന്‍ ജനം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
 


 

Tags:    
News Summary - kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.