ജിഷ്ണുവി​െൻറ മാതാപിതാക്കളുടെ അറസ്റ്റ്​ ഒഴിവാക്കേണ്ടിയിരുന്നു –കാനം

തിരുവനന്തപുരം: ഡി.ജി.പി ഒാഫീസിന് മുമ്പിൽ സത്യഗ്രഹമിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്തത് ഒഴിവാക്കേണ്ടിയിരുന്നതായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 

സംഭവത്തെ വിമർശിച്ച് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെ.പി.സി.സി പ്രസിഡൻറ്വി.എം സുധീരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി,  ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. 

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിൽ പ്രതിഷേധിച്ചും പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസും അട്ടിമറിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടുമാണ് മാതാപിതാക്കളും ബന്ധുക്കളും ഇന്ന് ഡി.ജി.പി ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയത്.

Tags:    
News Summary - kanam saied jishnu parents arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.