പാപ്പാത്തിചോലയിലേത്​ കൈയേറ്റത്തി​െൻറ കുരിശ്​- കാനം

മൂന്നാർ: പാപ്പാത്തിചോലയിൽ ത്യാഗത്തിെൻറ കുരിശല്ല കൈയേറ്റത്തിെൻറ കുരിശാണ് ഉള്ളതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുന്നാറിൽ കൈയേറ്റമൊഴിപ്പിക്കൽ നിർത്തിയെന്ന പ്രചാരണം തെറ്റാണെന്നും കാനം പറഞ്ഞു. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിെൻറ നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

മുന്നാറിൽ വേണ്ടത് ജെ.സി.ബിയല്ല നിശ്ചയദാർഢ്യമാണ്. മുഖ്യമന്ത്രി റവന്യൂ ഉദ്യോഗസ്ഥരെ ശാസിച്ചു എന്ന വാർത്ത തെറ്റാണ്. പൊളിച്ച് മാറ്റിയ സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സർക്കാറിനോടുള്ള വെല്ലുവിളിയാണെന്നും കാനം പറഞ്ഞു.

പാപ്പാത്തിചോലയിൽ സർക്കാർ സ്ഥലം കൈയേറി നിർമ്മിച്ച കുരിശ് പൊളിച്ച് മാറ്റിയതിൽ സി.പി.എമ്മും സി.പി.െഎയും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ് നിലനിന്നിരുന്നത്. കുരിശ് പൊളിച്ച് മാറ്റിയതിൽ ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. നിയമാനുസൃതമാണ് നടപടിയെന്നായിരുന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരെൻറയും സി.പി.െഎയുടെയും നിലപാട്.

Tags:    
News Summary - kanam rajendran statement about papapthichola issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.