കേരളം പൊലീസ് ഭരണത്തിലല്ല, ജനാധിപത്യ ഭരണത്തിലാണെന്ന് കാനം

ആലുവ: സർക്കാരിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി സി.പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളം പൊലീസ് ഭരണത്തിലില്ല ജനാധിപത്യ ഭരണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് മേധാവിയുടെ അഭിപ്രായം അദ്ഭുതപ്പെടുത്തുന്നു. പോലീസ് മേധാവിക്ക് മറുപടി പറയേണ്ട ബാധ്യത സി .പി.ഐക്കില്ലെന്നും കാനം പറഞ്ഞു.

ആഭ്യന്തര വകുപ്പ് ഏറ്റെടുക്കാമെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. അഭിപ്രായം അടിയറവച്ചല്ല ഇടതു മുന്നണി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആലുവയിൽ സി.പി.ഐയുടെ  മധ്യമേഖല ജനറൽ ബോഡിക്കെത്തിയ കാനം രാജേന്ദ്രൻ  മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Tags:    
News Summary - kanam rajendran says kerlalm is not under police raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.